Breaking News

സിപിഐ എം എളേരി ഏരിയാ കമ്മിറ്റി അംഗമായിരുന്ന എളേരിയിലെ മനിയേരി കുഞ്ഞമ്പുനായരുടെ ഏഴാം ചരമവാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു


ഭീമനടി :  മലയോര മേഖലയിൽ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുന്നിട്ടുനിന്നു പ്രവർത്തിച്ച സിപിഐ എം എളേരി ഏരിയാ കമ്മിറ്റി അംഗമായിരുന്ന എളേരിയിലെ മനിയേരി കുഞ്ഞമ്പുനായരുടെ ഏഴാം ചരമവാർഷികദിനം  എളേരിതട്ടിൽ വിവിധ പരിപാടികളോടെ ആചരിച്ചു.ഞായർ രാവിലെ എട്ടിന് മനിയേരി സ്മൃതി മണ്ഡപത്തിൽ സിപിഐ എം ഏരിയ  സെക്രട്ടറി ടി കെ സുകുമാരൻ പതാക ഉയർത്തും.തുടർന്ന് പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി അപ്പു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രഹാം, ജില്ലാ  കമ്മറ്റിയംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത്, ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, എ അപ്പുക്കുട്ടൻ, ടി പി തമ്പാൻ, കെ പി നാരായണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ഒ അനിൽ കുമാർ സ്വാഗതം പറഞ്ഞു.

No comments