Breaking News

ബിരിക്കുളത്ത്‌ അമ്മായിയമ്മയെ വിറക് കഷ്ണം കൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചതായി പരാതി ; മരുമകൾക്കെതിരെ പോലീസ് കേസ്


പരപ്പ : ബിരിക്കുളത്ത്‌ അമ്മായിയമ്മയെ വിറക് കഷ്ണം കൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചതായി പരാതി  മരുമകൾക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. ബിരിക്കുളം കരിയാർപ്പ് സ്വദേശിനിയായ ശ്യാമളയാണ് പരാതിക്കാരി. 

മകന്റെ ഭാര്യയായ രജിഷ ഭീഷണിപെടുത്തുകയും നെഞ്ചിന് വിറക് കൊള്ളികൊണ്ട് എറിഞ്ഞു പരിക്കേപ്പിക്കുകയും ശ്യാമളയുടെ അമ്മയെ തള്ളി താഴെയിട്ട് പരിക്കേപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് കാരണം പരാതിക്കാരിയായ ശ്യാമളയും അമ്മയും മകന്റെ കൂടെ താമസിക്കുന്നതിലുള്ള വിരോധത്തിലാണെന്നും മർദ്ദനമെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുൻപ് രജിഷയുടെ പരാതിയിൽ ശ്യാമളക്കെതിരെയും ഗാർഹീക പീഡനത്തിന് പോലീസ് കേസ് എടുത്തിരുന്നു 


No comments