Breaking News

വീട്ടിൽ അതിക്രമിച്ചു കയറിയെന്ന് പരാതി ; നാല് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : വീട്ടിൽ അതിക്രമിച്ചു കയറിയെന്ന യുവതിയുടെ പരാതിയിൽ നാലുപേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. വെള്ളരിക്കുണ്ടിലെ നിഷ സണ്ണിയുടെ പരാതിയിലാണ് 4 പേർക്കെതിരെ കേസെടുത്തത്. പരാതികാരിയുടെ മകൾ മൂവാറ്റുപുഴയിൽ നിന്നും കെ എസ് ആർ ടി സി ബസിൽ വന്ന സമയം വെള്ളരിക്കുണ്ട് സ്റ്റോപ്പിൽ ഇറക്കാതെ പകരം കൊന്നക്കാട് ഇറക്കിയെന്നും തുടർന്ന് ഇതിനെതിരെ നിഷയുടെ ഭർത്താവ് കെ എസ് ആർ ടി സി ഡിപ്പോയിൽ പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിപ്പിക്കാനാണ് സന്തോഷ്‌ എന്നായാളും മറ്റു കണ്ടാലറിയുന്ന മൂന്ന് പേരും വീട്ടിൽ അതിക്രമിച്ചു കയറുകയും പരാതി പിൻവലിക്കുന്നു എന്ന് എഴുതി വാങ്ങിക്കുകയും ചെയ്തുവെന്നുമാണ് പരാതിക്കാരി മൊഴി നൽകിയത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു

No comments