സംസ്ഥാന വനിത കമ്മീഷൻ വെസ്റ്റ് എളേരി പഞ്ചായത്തിലെ ജാഗ്രത സമിതി അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു
ഭീമനടി : സംസ്ഥാന വനിത കമ്മീഷൻ വെസ്റ്റ് എളേരി പഞ്ചായത്തിലെ ജാഗ്രത സമിതി അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു. ഭീമനടി വ്യാപാര ഭവനിൽ സംസ്ഥാന വനിത കമീഷൻ അംഗം അഡ്വ.പി കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹനൻ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, സ്ഥിരംസമിതി ചെയർമാൻമാരായ മോളികുട്ടി പോൾ, കെ കെ തങ്കച്ചൻ, പഞ്ചായത്തംഗങ്ങളായ ഇ ടി ജോസ്, ടി വി രാജീവൻ, ബിന്ദു മുരളീധരൻ, സി പി സുരേശൻ, ലില്ലികുട്ടി, മുഹമ്മദ് ശരീഫ്, സിഡിഎസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ എന്നിവർ സംസാരിച്ചു. പി സുനിൽകുമാർ ക്ലാസ് ഏടുത്തു. പഞ്ചായത്ത് സെക്രട്ടറി സി കെ പങ്കജാക്ഷൻ സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ ശരണ്യ വേണു നന്ദിയും പറഞ്ഞു.
No comments