Breaking News

അമ്പലത്തറ പന്നിക്കൂറിൽ ബൈക്കിന് തീവെച്ച പ്രതി അറസ്റ്റിൽ


കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്കിന് തീ വെച്ച് വീടിനും തീപിടിച്ചു. തടയാൻ ശ്രമിച്ച ഗൃഹനാഥന് പൊള്ളലേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇരിയ മുട്ടിച്ചരലിൽ താമസിക്കുന്ന കണ്ണൂർ ചെമ്പേരി ചുവട്ടനിയിൽ എബിൻ അബ്രഹാം (36)നെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 22 ന് വൈകീട്ട് പന്നിക്കൂറിലെ കൊട്ടാരത്തിൽ ജോയി ആന്റണി (62) യുടെ വീട്ടിൽ എത്തിയ

എബിൻ അബ്രഹാം വീട്ടിൽ അതിക്രമിച്ച് കയറി റബ്ബർ പാലിന്റെ പണം ആവശ്യപ്പെട്ടിരുന്നു. പണം കൊടുക്കാത്തതിലുള്ള വിരോധത്തിൽ ജോയ് ആന്റണിയെയും ഭാര്യ ജാൻസിയെയും അടിച്ച് പരിക്കേൽപ്പിച്ച ശേഷം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന്റെ പെട്രോൾ പൈപ്പ് ഊരിയാണ് തീ വെച്ചത്. തീപടർന്ന് വീടിന്റെ ജനാല, വയറിംഗ് ഉൾപ്പെടെ കത്തി. തടയാൻ ശ്രമിക്കുക ജോയിക്ക് പൊള്ളലേറ്റ് ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments