Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ വനിതോത്സവം "ചിലങ്ക 2024 " സമാപിച്ചു ഏറ്റവും കൂടുതൽ പോയൻ്റ് നേടി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്


പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരപ്പ ഗവഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ചിലങ്ക വനിതോത്സവം

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ് അദ്ധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാൻ പി.വി ചന്ദ്രൻ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രജനി കൃഷ്ണൻ കെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പത്മകുമാരി

കരിന്തളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എച്ച് അബ്ദുൾ നാസർ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻ്റിംഗ് ചെയർമാൻ ഗോപാലകൃഷ്ണൻ എന്നിൽ പ്രസംഗിച്ചു ശിശുവികസന പദ്ധതി ഓഫിസർമാരായ ജയശ്രീ പി കെ സ്വാഗതവും ലത പി. നന്ദിയും പറഞ്ഞു.


ഏറ്റവും കൂടുതൽ പോയൻ്റ് നേടി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ടീം വിജയികളായി. 

ജനപ്രിയ ഇനങ്ങളായ സംഘനൃത്തം, നാടൻപാട്ട് ഒപ്പന, തിരുവാതിര , മാർഗംകളി , നാടോടിനൃത്തം തുടങ്ങിയ ഇനങ്ങളിൽ വനിതകൾ വാശിയോടെ മത്സരിച്ചു

No comments