Breaking News

ഓൾ കേരള കാത്തലിക് അൺ എയിഡഡ് മാനേജ്മെന്റ് അസോസിയേഷൻ ഫുട്മ്പോൾ മത്സരം വെള്ളരിക്കുണ്ടിൽ സമാപിച്ചു : പിലാത്തറ സെന്റ് ജോസഫ്സ് കോളേജ് വിജയികളായി


വെള്ളരിക്കുണ്ട് : ഓൾ കേരള കാത്തലിക് അൺ എയിഡഡ് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മെമ്പർ കോളേജുകൾക്കായി നടത്തിയ സെവൻസ് ഫുട്ബോൾ മത്സരം ഫെബ്രുവരി 3 ശനിയാഴ്ച സെന്റ് ജൂഡ്സ് കോളേജ് ഗ്രൗണ്ടിൽ നടന്നു.

വാശിയേറിയ മത്സരത്തിൽ പിലാത്തറ സെന്റ് ജോസഫ്സ് കോളേജ് ടീം,പൈസക്കരി ദേവമാതാ കോളേജിന് എതിരെ 4 ഗോൾ നേടി വിജയികളായി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ ഷീജു വിശിഷ്ടാതിഥിയായി കളിക്കാരെ പരിചയപെട്ടു പരിപാടി ഉദ്ഘാടനം ചെയ്യ്തു.

സെന്റ് ജൂഡ് കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ വിപിൻ വെണ്മേനികട്ടയിൽ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ മെർലിൻ തറപ്പേൽ, എസ്. എ. ബി . എസ്‌. സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ശ്രീ അമൽ ജോർജ് നന്ദിയും പറഞ്ഞു.

No comments