Breaking News

കിനാനൂർ കരിന്തളം ഹരിതഗ്രാമം പദ്ധതിക്ക് വെള്ളരിക്കുണ്ട് സഹൃദയ വായനശാലയിൽ ചെടികൾ നട്ട് തുടക്കം


വെള്ളരിക്കുണ്ട്: ഹരിതഗ്രാമം കിനാനൂർ കരിന്തളം പഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിൻ്റെ ഭാഗമായി 9 ആം വാർഡ് ശുചിത്വ വാർഡായി മാറാൻ ഇന്ന് ചേർന്ന ഹരിത സഭ യോഗം തീരുമാനിച്ചു. തുടക്കമെന്ന നിലയിൽ ഹരിത ഗ്രാമത്തിൻ്റെ ഉദ്ഘാടനം വെള്ളരിക്കുണ്ട് സഹൃദയ വായനശാല പ്രവർത്തകർ വായനശാല പരിസരത്ത് ചെടികൾ നട്ട് സംരക്ഷിക്കാൻ തീരുമാനിച്ചു. അതിൻ്റെ ഉദ്ഘാടനം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സി.എച്ച് അബ്ദുൾ നാസർ ഒമ്പതാം വാർഡ് മെമ്പർ എം.ബി രാഘവനും പത്താം വാർഡ് മെമ്പർ സിൽവി ജോസഫിനും ചെടിച്ചട്ടികൾ നൽകി ഉദ്ഘാടനം ചെയ്തു. വി.ബി രവീന്ദ്രൻ  അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ എം.ബി രാഘവൻ , സിൽവി ജോസഫ് , രമ്യഹരീഷ്. രമണി രവി എന്നിവർ സംസാരിച്ചു. ജെ. എച്ച്. ഐ രാഗേഷ് കുമാർ  ഹരിത ഗ്രാമത്തെ കുറിച്ച് വിശദികരണം നൽകി  വിനോദ്‌പന്നിത്തടം സ്വാഗതം പറഞ്ഞു. രജനി മുരളി നന്ദി രേഖപ്പെടുത്തി

No comments