Breaking News

ഷൂവിനുള്ളിൽ പാമ്പ്, വിദ്യാർത്ഥിനി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്


പയ്യന്നൂർ: ഷൂവിന്റെ ഉള്ളിൽ പതുങ്ങിയിരുന്ന പാമ്പിൽ നിന്നും വിദ്യാർത്ഥി കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

രാമന്തളി വടക്കുംപാട്ടെ അബീബ ഷക്കീറിന്റെ മൂത്തമകൾ പയ്യന്നൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയായ വാഹിബയുടെ 

 ഷൂവിനുള്ളിലാണ് പാമ്പ് കയറിയിരുന്നത് .  രാവിലെ സ്കൂളിലേക്ക് പോകാൻ ഷൂ ധരിക്കുന്നതിന് തൊട്ടുമുമ്പ് വാഹിബയുടെ അനുജത്തിയും മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ നഫീസത്ത് ഷക്കീർ ചേച്ചിയുടെ ഷൂവിനുള്ളിൽ പാമ്പുകിടക്കുന്നതായി കണ്ടത്. കുട്ടി പാമ്പുള്ള കാര്യം മാതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. ഒരുപക്ഷേ ശ്രദ്ധിക്കാതെ കുട്ടി ഷൂധരിച്ചിരുന്നുവെങ്കിൽ വൻ അപകടം സം ഭവിക്കുമായിരുന്നു. സാമൂഹ്യസാംസ്കാരിക പ്രവർത്തകൻ കക്കുളത്ത് അബ്ദുൾഖാദറിന്റെ പേരകുട്ടിയാണ് ഹബീബ്.

No comments