ബാല -ഹെഡ്മാസ്റ്റർ, പി ടിഎ പ്രസിഡണ്ടുമാർ ഏകദിന ശില്പശാല
കാഞ്ഞങ്ങാട് : സമഗ്ര ശിക്ഷ കാസർഗോഡിൻ്റെ നേതൃത്വത്തിൽ സപ്പോർട്ട്@ പ്രീസ്കൂൾ ശിശു സൗഹൃദ ക്ലാസ് റൂം, പുറംകളി ഉപകരണങ്ങൾ, ബാല (ബിൽഡിങ്ങ് ആസ് ലേണിങ്ങ് എയ്ഡ്) എന്നിവ ഒരുക്കുന്നതിനായി ജില്ലയിലെ 21 പ്രഥമാധ്യാപകർക്കും പി.ടി.എ പ്രസിഡണ്ടുമാർക്കും ഏകദിന ശില്പശാല ജി.യു.പി എസ് പുതിയകണ്ടത്ത് സമഗ്ര ശിക്ഷ കേരള ജില്ല പ്രോഗ്രാം ഓഫീസർ ടി.പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ മധുസൂദനൻ. എം .എം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് കെ പി പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ പുതിയ കണ്ടം സ്കൂൾ ഹെഡ മാസ്റ്റർ പ രമേശൻ വി.കെ. വി ആശംസയർപ്പിച്ചു സംസാരിച്ചു. CRC കോഡിനേറ്റർ ശ്രീമതി രജനി എ സ്വാഗതം പറഞ്ഞു. ഹോസ്ദുർഗ് ബി.ആർ.സി ട്രെയിനർ രാജഗോപാലൻ പി. ശില്പശാലക്ക് നേതൃത്വം നൽകി
No comments