Breaking News

വിലവർദ്ധന.. മഹിളാകോൺഗ്രസ് കള്ളാർ മാവേലി സ്റ്റോറിലേക്ക് മാർച്ച്‌ നടത്തി


വെള്ളരിക്കുണ്ട് : നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിലും സപ്ലൈകോ സെന്ററുകളിൽ സബ്സിഡി സാധനങ്ങളുടെ കുറവിലും പ്രതിഷേധിച്ച് മഹിളാകോൺഗ്രസ്സ് ബളാൽ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കള്ളാറിലെ മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണ്ണയും നടത്തി..

കെ. പി. സി. മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ് ലക്ഷ്മി തമ്പാൻ അധ്യക്ഷവഹിച്ചു. മഹിളാ  കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട്  മിനിചന്ദ്രൻ , കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി .കെ. നാരായണൻ, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ - ബിൻസി ജെയിൻ, അനിത, പ്രഭ, ബ്ലോക്ക് മെമ്പർ രേഖ സി എന്നിവർ സംസാരിച്ചു..

No comments