Breaking News

കാറിൽ കടത്തിയ 7.310 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കൾ ഹോസ്ദുർഗ് പിടിയിലായി


കാഞ്ഞങ്ങാട്: കാറിൽ കടത്തിയ 7.310 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവക്കളെ ഹോസ്ദുർഗ് പിടിയിലായി.നീലേശ്വരം,തൈക്കടപ്പുറം ഐസ് പ്ലാന്റ് സമീപം താമസിക്കുന്ന ഷാരോൺ (28), ചെറുവത്തൂർ കൈതക്കാട്ടെ സിറാജ്(24),ചെറുവത്തൂർ കുഴിഞ്ഞടിയിലെ ഷുരൈഫ് (28 ) എന്നിവരെ ഹോസ്ദുർഗ് എസ് ഐ വി പി അഖിൽ അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച ഉച്ചക്ക് കഴിഞ്ഞ് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് നിന്ന് കെ എൽ 60 പി 7752 നമ്പർ ആൾട്ടോ കാറിൽ കടത്തികൊണ്ടു പോകുകയായിരുന്ന എംഡിഎംഎയാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. പരിശോധന സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരായ കെ ടി ഹരിദാസൻ ഷൈജു, അജയൻ എന്നിവരും ഉണ്ടായിരുന്നു.

No comments