കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന എംഡിഎംയുമായി യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു
രാജപുരം: കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന മയക്കുമരുന്നായ എംഡിഎംയുമായി യുവാവ് അറസ്റ്റിൽ .കൂടെയുണ്ടായിരുന്ന ആൾ പോലീസിനെ കണ്ട് കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.
രാവണീശ്വരം കൊട്ടിലങ്ങാട് സ്വദേശി സി. കെ. റഷീദ് (34) ആണ് രാജപുരം പോലീസിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്ന സമീർ ഓടി രക്ഷപ്പെട്ടത്.
3.410 ഗ്രാം എം.ഡി. എം .എ കാറിൽ നിന്നും കണ്ടെടുത്തു. ആൾട്ടോ കാറിൽ പാണത്തൂർ ഭാഗത്തുനിന്നും രാജപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ നാലുമണിക്കാണ് സംഭവം. റഷീദിനെ ചോദ്യം ചെയ്യുകയും കാർ പരിശോധിച്ചപ്പോൾ കവറിൽ സൂക്ഷിച്ച് സീറ്റിന് മുകളിൽ എം.ഡി. എം എ കണ്ടെത്തുകയുമായായിരുന്നു. രാജപുരം പോലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസൻ, എസ്. ഐ രഘുനാഥ്, സി പി ഒ വിജിത്ത് ഡ്രൈവർ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ആണ് മയക്കുമരുന്ന് പിടികൂടിയത്.
No comments