Breaking News

വയനാട്ടിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക്


ബത്തേരി : വയനാട്ടിലെ പനവല്ലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കൂളിവയൽ സ്വദേശി ബീരാനാണ് പരിക്കേറ്റത്. മരക്കച്ചടവുമായി ബന്ധപ്പെട്ട് കാൽവരി എസ്റ്റേറ്റിൽ എത്തിയതായിരുന്നു ബീരാൻ. അതിനിടയിൽ ഓടി വന്ന കാട്ടുപോത്ത് ബീരാനെ തട്ടിയിട്ട് ഓടിപ്പോയി.  മുഖത്താണ് ബീരാന് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ജനാർദ്ദന് ഓടി മാറുന്നതിനിടെ പരിക്കേറ്റു. 

No comments