കിനാനൂർ കരിന്തളത്ത് ഇനി അംഗൺവാടികളിൽ തീയും പുകയുമുണ്ടാകില്ല
കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്തിലെ അംഗൺവാടികളിൽ ഇനി തീയും പുകയും ഓർമ്മയാകും. നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ എനർജി മാനേജ്മെന്റ് സെന്റെർ മുഖേന ഊർജ്ജ സംരക്ഷണ ഉപകരണങ്ങൾ എല്ലാ അംഗൺ വാടികൾക്കും നൽകുന്നതിന്റെ ഭാഗമായി കിനാനൂർ - കരിന്തളം പഞ്ചായത്തിലെ 30 അഗൺവാടികൾക്കാണ് ഇൻഡക്ഷൻ കുക്കർ , പ്രഷർ കുക്കർ , മിൽക്ക് കുക്കർ, ഇഡലി കുക്കർ ഉരുളി മറ്റ് സ്റ്റീൽ പാത്രങ്ങൾ എന്നിവയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത ഉൽഘാടനം ചെയ്തു. സി.എച്ച്. അബ്ദുൾ നാസർ അധ്യക്ഷനായി.
നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ പി.ധന്യ . ടി.എസ്.ബിന്ദു മനോജ് തോമസ് . കെ യശോദ, കെ പി. ചിത്രലേഖ , പാറക്കോൽ രാജൻ .ഐ സി ഡി എസ് സൂപ്പർവൈസർ പി.സി. സുമ കെ.കെ.രാഘവൻ ജലേഷ് എന്നിവർ സംസാരിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി. അജിത് കുമാർ സ്വാഗതം പറഞ്ഞു.
No comments