പനത്തടി പഞ്ചായത്തിൽ കാട്ടാനശല്യം പാണത്തൂർ പരിയാരത്ത് കാർഷിക വിളകൾ നശിപ്പിച്ചു
പാണത്തൂർ: പനത്തടി പഞ്ചായത്തിൽ കാട്ടാനശല്യം. കഴിഞ്ഞ ദിവസം പാണത്തൂർ പരിയാരത്തെ സാം തോമസ് കുന്നത്ത് പൊതിയിൽ, എ.ജെ. ജോസഫ് ആലക്കൽ, മുഹമ്മദ് നജ്മി കാരിവേലിൽ എന്നിവരുടെ കൃഷിയിടത്തിൽ ആനയിറങ്ങി. തെങ്ങും കവുങ്ങും നശിപ്പിച്ചു.
കർണാടക വനാതിർത്തിയോട് ചേർന്നുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻതോട്ടം വഴിയാണ് ആനക്കൂട്ടം എത്തുന്നത്.
ചൊവ്വാഴ്ച പുലർച്ചയോടെയാണ് ആനക്കൂട്ടം വീടിന് സമീപം വരെയെത്തിയതെന്ന് ജോസഫ് പറയുന്നു. കായ്ക്കുന്ന 30-ഓളം കവുങ്ങുകൾ നശിപ്പിച്ചു. സാം തോമസ്, മുഹമ്മദ് നജ്മി എന്നിവരുടെ തെങ്ങുകളാണ് നശിപ്പിച്ചത്.
ആനക്കൂട്ടം കശുമാവിൻ തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണെന്നും രാത്രിയാകുന്നതോടെ വീണ്ടും ഇറങ്ങാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.
No comments