"ചങ്കുരിച്ചാല്.." പ്രണയ ദിനത്തിൽ ഹിറ്റായ പ്രണയഗാനം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ ഗാനം പുറത്ത്
പയ്യന്നൂർ: ന്നാ താൻ കേസ് കൊട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ചങ്കുരിച്ചാല്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്കാണ് സോണി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്. എട്ട് പാട്ടുകളാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലുള്ളത്. പയ്യന്നൂരും കാസർകോട് ജില്ലയിലെ ചില പ്രദേശങ്ങളും സിനിമയുടെ ലൊക്കേഷനായിരുന്നു
രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ന്നാ താൻ കേസ് കൊട് ' ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രം വൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുകയാണ്.
പ്രണയദിനത്തിന്റെ തലേ ദിവസമെത്തിയ അലോഷി പാടിയ ഈ പാട്ട് പ്രണയിച്ചു ചങ്ക് തകർന്നവർക്ക് വേണ്ടിയുള്ള ഒന്നാണ്. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്ന സവിശേഷതയും ചിത്രത്തിന് അവകാശപെടാനാകും. ഒരു വലിയ താര നിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം മെയ് 16ന് തിയേറ്ററുകളിലെത്തും.
No comments