Breaking News

പരപ്പ പായാളത്ത് വൻ തീപിടുത്തം.. ആറ്ഏക്കറോളം വരുന്ന കൃഷി സ്ഥലം കത്തി നശിച്ചു... ലക്ഷങ്ങളുടെ നാശനഷ്ടം


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ പായാളം എരൻകുന്നിൽ വൻതീപിടുത്തം. ഏക്കറ് കണക്കിന് സ്ഥലം കത്തി നശിച്ചു.. ലക്ഷങ്ങളുടെ നാശനഷ്ടം. 

പരപ്പടുക്കത്ത്‌ എരൻകുന്നിലെ അബൂബക്കറിന്റെ റബ്ബർ തോട്ടത്തിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരക്കാണ് തീപിടിച്ചത്. പിന്നീട് ഷൈനി. ലിജോ.കരുണൻ. രാഘവൻ ഉമ്പായി എന്നിവരുടെ കൃഷി സ്ഥലങ്ങളിലേക്കും തീപടർന്നു..

നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും കുറ്റിക്കോലിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനയും മണിക്കൂറുകളോളം പരിശ്രമിച്ചിട്ടാണ് തീഅണച്ചത്. റബ്ബർ മരങ്ങൾക്കാണ് കൂടുതലും നാശനഷ്ട മുണ്ടായത്.

വെള്ളരിക്കുണ്ട് തഹസിൽദാർ മുരളിയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ്, പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു .12 കുടുംബങ്ങൾ ഭീഷണി നേരിടുന്നുണ്ട് അവരോട് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട് 15 ഏക്കറോളം റബർ, തെങ്ങ്, കുരുമുളക് കൃഷിത്തോട്ടം കത്തി നശിച്ചു










No comments