Breaking News

കെപിഎസ് വിദ്യാനഗറിന്റെ 'ഡിമൻഷ്യ ' പുസ്തക പ്രകാശനം ഞായറാഴ്ച കാസർകോട്


കാസർകോട് : അധ്യാപകനും എഴുത്തുകാരനുമായ കെപിഎസ് വിദ്യാനഗറിന്റെ കഥാസമാഹാരം 'ഡിമൻഷ്യ' ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രകാശനം ചെയ്യും. കാഞ്ഞങ്ങാട് ആസ്ഥാനമായ പുസ്തകവണ്ടിയാണ് പ്രസാധകർ. കാസർകോട് ഹോട്ടൽ സിറ്റി ടവറിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ശരീഫ് ഈസ ഖാലിദ് പൊവ്വലിനു നൽകിയാണ് പ്രകാശനം നിർവഹിക്കുക. കെവി മണികണ്ഠദാസ് മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യവേദി പ്രസിഡന്റ് പത്മനാഭൻ ബ്ലാത്തൂർ അധ്യക്ഷതയും അബുതായി പുസ്തക പരിചയവും നടത്തും. പുസ്തകവണ്ടി പ്രതിനിധി നബിൻ ഒടയഞ്ചാൽ സ്വാഗതവും കെപിഎസ് വിദ്യാനഗർ മറുമൊഴിയും രേഖപ്പെടുത്തും. ചടങ്ങിൽ സാഹിത്യ സാംസ്‌കാരിക  രംഗത്തെ പ്രമുഖർ പങ്കെടുക്കും.

No comments