തണൽ സീനിയർ സിറ്റിസൺ ചാരിറ്റബിൾ ട്രസ്റ്റ് വയോജന സേവനകേന്ദ്രം ആസ്ഥാന മന്ദിരത്തിന് കരിന്തളം തോളേനിയിൽ തറക്കല്ലിട്ടു
കരിന്തളം: തണൽ സീനിയർ സിറ്റിസൺ ചാരിറ്റബിൾ ട്രസ്റ്റ് വയോജന സേവനകേന്ദ്രം ആസ്ഥാനമന്ദിരത്തിന് എം. രാജഗോപാലൻ എം.എൽ.എ തറക്കല്ലിട്ടു.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ കരിന്തളം വില്ലേജിൽ തോളേനി ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി, ജില്ലാ സാമൂഹ്യനീതി ഓഫീസർ ആര്യ പി. രാജൻ കെ.എ.എസ് എന്നിവർ മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റ് ചെയർമാൻ കെ. സുകുമാരൻ മാസ്റ്റർ അധ്യക്ഷനായി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ്, പഞ്ചായത്ത് അംഗം ഉമേശൻ വേളൂർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ നാരായണൻ, തണൽ ട്രസ്റ്റ് സെക്രട്ടറി വൈ.എം.സി ചന്ദ്രശേഖരൻ, കെ.എസ്. സി.എഫ് ജില്ലാ പ്രസിഡണ്ട് ടി.അബൂബക്കർ ഹാജി, തണൽ ട്രസ്റ്റ് വൈസ് ചെയർമാൻ എം. ഗംഗാധരൻ, ജോ. സെക്രട്ടറി സി. കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
No comments