Breaking News

മലയാളിക്ക് സൈബർ സെക്യൂരിറ്റി എക്സ്സെലെൻസ് അവാർഡ് കാഞ്ഞങ്ങാട് സ്വദേശി ജംഷീദ് പി.സിക്കാണ് പുരസ്‌കാരം ലഭിച്ചത്


കാഞ്ഞങ്ങാട് : ഖത്തറിൽ നടന്ന സൈബർ എക്സ്   ഗ്ലോബലിൻ്റെ സൈബർ എക്സ് 2024 സമ്മിറ്റിൽ സൈബർ സെക്യൂരിറ്റി എക്സ്സെലെൻസ്   അവാർഡ് കാസറഗോഡ് കാഞ്ഞങ്ങാട് സ്വദേശി ജംഷീദ് പി.സി ക്കു ലഭിച്ചു. ആഗോള വിദഗ്ധരെയും വ്യവസായ പ്രമുഖരെയും ഒരുമിച്ച് കൊണ്ടുവരുന്ന മേഖലയിലെ പ്രമുഖ സൈബർ സുരക്ഷാ ഉച്ചകോടിയാണ് സൈബർ എക്‌സ്. മിഡിൽ ഈസ്റ്റ്  ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഇൻഷുറൻസ് ഗ്രൂപുകളിൽ ഒന്നായ ഖത്തർ ഇൻഷുറൻസ് ഗ്രൂപ്പിൽ (QIC ) ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് സെക്യൂരിറ്റി മാനേജർ ആണ് അദ്ദേഹം. ഐ.ടി മേഖലയിൽ 20 വർഷത്തെ പരിചയ സമ്പത്തുള്ള ജംഷീദിനു 2023 ൽ സൈബർ സെന്റിനൽസ്  ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ അവാർഡും ലഭിച്ചിരുന്നു. പല ഇന്റർനാഷണൽ സെക്യൂരിറ്റി കോൺഫെറെൻസുകളിലും സമ്മിറ്റുകളിലും പ്രസംഗികനായിരുന്ന  ജംഷീദ് കാസറഗോഡ് ചിത്താരി സ്വദേശി പരേതനായ പി.സി. മുഹമ്മദ് കുഞ്ഞിയുടെയും പരപ്പ സ്വദേശിനി അഫ്‌സത്തിന്റെയും മകനാണ്.

No comments