Breaking News

കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമം ... കോടോം ബേളൂർ എണ്ണപ്പാറയിൽ വിവിധ ആദിവാസി ഊരുകളിലെ 22 കുടുംബങ്ങൾക്ക് റേഷൻ കാർഡ് വിതരണം ചെയ്തു


വെള്ളരിക്കുണ്ട് : കാലങ്ങളായി റേഷൻ കാർഡിന് കാത്തിരിക്കുന്ന ആദിവാസി ഊരുകളിലെ 22  കുടുംബങ്ങൾക്ക് റേഷൻ കാർഡ് നൽകി. വെള്ളരിക്കുണ്ട് താലൂക്കിലെ കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറയിലെ മലയാറ്റും കര,വേങ്ങച്ചേരി കോളനികളിൽ കാലങ്ങളായി റേഷൻ കാർഡിന് കാത്തിരിക്കുന്ന 22 കുടുംബങ്ങൾക്കാണ് കാർഡ് നൽകിയത്.

        താമസിക്കുന്ന വിടുകളും കുടിലുകളും മിച്ച ഭൂമിയിലായതിനാലും, സ്വന്തം പേരിൽ ആധാരം ഇല്ലാത്തതിനാൽ കൈവശരേഖ ലഭ്യമാവാത്തതിനാൽ വിട്ടുനമ്പർ ലഭിക്കാത്തതിനാലു മായിരുന്നു ഇവർക്ക് ഇതുവരെ റേഷൻ കാർഡ് ലഭിക്കാതെ പോയത്.  മലയാറ്റുകര കോളനിയിലെ ഊരു മൂപ്പൻ രമേ ശൻ മലയാറ്റുകര, വേങ്ങച്ചേരി കോളനിയിലെ  അയൽ സഭ ചെയർമാൻ ബാബു. ബി എന്നിവരാണ് ഇക്കാര്യം ഈ തിങ്കളാഴ്ച  സപ്ലൈ ഓഫിസിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. 

        അടുത്ത ദിവസം തന്നെ സപ്ലൈ ഓഫിസിൽ നിന്ന് സപ്ലൈ ഓഫിസറും ജീവനക്കാരും മേൽ പറഞ്ഞവരുടെ വിടുകളിൽ നേരിൽ എത്തി ആവശ്യമായ സ്പോട്ട് എൻക്വയറി നടത്തി വിട്ടു നമ്പർ ഇല്ലാത്തവർക്കും റേഷൻ കാർഡ് നൽകുന്ന സർക്കാറിൻ്റെ പുതിയ പദ്ധതിയിൽ പെടുത്തിയാണ് ഇവർക്ക് ഇപ്പോൾ റേഷൻ കാർഡ് നൽകുന്നത്.    

          എണ്ണപ്പാറയിലെ മലയാറ്റുകര കോളനിയിൽ ഇന്ന് ഉച്ചയ്ക്ക് നടന്ന ചടങ്ങിൽ  കോടോം ബേളൂർ ഗ്രാമ് പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീജ പി  ചടങ്ങ് ഉൽഘാടനം ചെയ്തു. മുഴുവൻ കുടുംബങ്ങൾക്കും മുൻഗണന കാർഡുകൾ തന്നെയാണ് നൽകിയത്. പഞ്ചായത്ത് മെമ്പർ അനിൽകുമാർ ഏ... അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ ബാലകൃഷ്ണൻ ഇ,  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡി ഗ് കമ്മറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ , അമ്പലത്തറ സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് കെ, വില്ലേജ് ഓഫിസർ അജിത് കുമാർ എച്ച്. ജെ , വർഗിസ് പി.ജെ, നബാഡ് പ്രതിനിധി  ഇ.സി. ഷാജി ,  ഊര് മൂപ്പൻ രമേശൻ മലയാറ്റു കര, വേങ്ങച്ചേരി അയൽ സഭ ചെയർമാൻ  ബാബു ബി, പ്രമോട്ടർമാരായ ദിവ്യകുഞ്ഞിക്കണ്ണൻ, നി ധില എം, രമ.കെ , ജീവനക്കാരായ ബിനോയ് ജോർജ് എന്നിവർ ആശംസ നേർന്നു. ജീവനക്കാരായ പ്രജിത പി ,സവിദ് കുമാർ കെഎന്നിവരും പങ്കെടുത്തു.

      'ചടങ്ങിന് താലൂക്ക് സപ്ലൈ ഓഫിസർ സജിവൻ ടി.സി. സ്വാഗതവും റേഷനിംഗ് ഇൻസ്പെക്ടർ ജാസ്മിൻ കെ. ആൻ്റെണി നന്ദിയും പറഞ്ഞു.

No comments