Breaking News

കാസർകോട് സ്വദേശി മുംബൈയിൽ അപകടത്തിൽ മരിച്ചു; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും


കാസർകോട്: കാസർകോട് കയ്യാർ സ്വദേശി മുംബൈയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കയ്യാർ സ്വദേശി പരേതനായ മാഴ്സലിന്റെയും ലീന ക്രാസ്റ്റയുടെയും മകൻ റൂബൻ ചാൾസ് ക്രാസ്റ്റ (39) ആണ് മരിച്ചത്. മുംബൈയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന റൂബൻ കഴിഞ്ഞ ദിവസം ബൈക്കിൽ ജോലസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ

ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ ഇയാളുടെ ദേഹത്തുകൂടി ട്രക്ക് കയറിയിറങ്ങി. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും റൂബനെ രക്ഷിക്കാനായില്ല. മൂന്നുമാസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചുപോയത്. മൃതദേഹം ശനിയാഴ്ച മംഗളൂരുവിലെത്തിക്കും. തുടർന്ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കയ്യാർ ക്രിസ്തുരാജ പള്ളിയിൽ അന്തിമ ചടങ്ങുകൾ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: പ്രജ്ന. മകൾ റീവ, സഹോദരങ്ങൾ: ഷാലെറ്റ്, ജീവൻ, ബ്രയാൻ, പ്രമീള, റോഷൻ, ജാനറ്റ്, ശർമിള.

No comments