ദീർഘകാലത്തെ ആവശ്യം സഫലമാകുന്നു നേത്രാവതി എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്
നീലേശ്വരം: നേത്രാവതി എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചു. എന്നു മുതലാണെന്ന സമയം പുറത്തിറക്കിയിട്ടില്ല. നിലവിൽ മുംബൈ തിരുവനന്തപുരം 16345 നേത്രാവതി എക്സ്പ്രസ്സ് പുലർച്ചെ അഞ്ചര കഴിഞ്ഞാണ് തിരുവനന്തപുരം ഭാഗത്തേക്ക് നീലേശ്വരം എത്തുന്നത്. തിരിച്ചു മംഗളൂരു ഭാഗത്തേക്കുള്ള 16346 നേത്രാവതി രാത്രി 8 കഴിഞ്ഞു നീലേശ്വരത്ത് എത്തും വിവിധ കക്ഷിരാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങൾ നീലേശ്വരം നഗരസഭ അധികൃതർ നീലേശ്വരം റെയിൽവേ ഡെവലപ്മെൻറ് കമ്മറ്റി എന്നിവരുടെ സമ്മർദ്ദവും ഉണ്ടായിരുന്നു
No comments