Breaking News

പടന്നക്കാട് സ്വദേശിനി മിസ്സിസ് കേരള


ഫാഷൻ കമ്പനിയായ ഗ്ലിറ്റ്‌സ്‌ എൻ ഗ്ലാം സംഘടിപ്പിച്ച ജിഎൻജി മിസിസ്‌ കേരളം ദി ക്രൗൺ ഓഫ്‌ ഗ്ലോറി സൗന്ദര്യ മത്സരത്തില്‍ പടന്നക്കാട് സ്വദേശിനി പ്രിയങ്കാ കണ്ണനെ മിസിസ്‌ കേരളയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു അവസാന റൗണ്ട്‌ മത്സരം അരങ്ങേറിയത്‌. കേരളത്തിലെ വിവാഹിതരായ സ്‌ത്രീകൾക്ക്‌ അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിയും പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഫാഷൻ കമ്പനി മത്സരം സംഘടിപ്പിച്ചത്‌. കാഞ്ഞങ്ങാട്‌ പടന്നക്കാടെ റിട്ട. ഐപിഎസ് ഓഫീസർ ടി വി കുഞ്ഞിക്കണ്ണൻ്റെ മകളാണ് മെയ്ക്കപ്പ് ആർടിസ്റ്റായ പ്രിയങ്ക. പ്രജീഷ്‌ അപ്പുക്കുട്ടനാണ്‌ ഭർത്താവ്‌. മകൻ സ്‌പർശ്‌ പ്രജീഷ്.

No comments