Breaking News

കാണാതായ പാണത്തൂർ കുണ്ടുപള്ളി സ്വദേശി തൂങ്ങിമരിച്ച നിലയിൽ


പാണത്തൂർ : കുണ്ടുപ്പള്ളിയിലെ മാവേലിയിൽ തോമസ്സിൻ്റെ മകൻ ജോസിനെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇയാളെ കാണാതായതായി രാജപുരം പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വൈകുന്നേരത്തോടുകൂടി വീടിന് കുറച്ചകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി മുതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിന്ദു, മക്കൾ ജോബി, ജയ്മോൻ

No comments