Breaking News

പരപ്പയിലെ ആദ്യകാല വ്യാപാരി കമ്മാടത്തെ പരേതനായ സി എച്ച് അബൂബക്കർ ഹാജിയുടെ മകൻ സി കെ നാസർ (57)അന്തരിച്ചു


പരപ്പ കമ്മാടത്തെ വീട്ടു പറമ്പിൽ ആറു ദിവസം ദിവസം മുമ്പ് തൊഴിലാളികൾക്കൊപ്പം ചേർന്ന്  ജോലി ചെയ്യവെ ക്ഷീണം അനുഭവപ്പെട്ട നാസറിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും നില വഷളായതിനാൽ കണ്ണൂർ മിംസിലും പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നുച്ചയ്ക്ക് 2.45 മണിയോടെ മരണം സംഭവിച്ചു. 

പത്തു ദിവസം മുമ്പ് നടന്ന കൂളിയങ്കാൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘടന ചടങ്ങിൽ കമ്മിറ്റിയുടെ ഭാഗമായി സജീവമായി പ്രവർത്തിച്ച വ്യക്തി കൂടിയായിരുന്നു നാസർ. അത് കൊണ്ട് തന്നെ നാസറിന്റെ പെട്ടെന്നുള്ള മരണം കണ്ണീരിലാഴ്ത്തി. ഏറെക്കാലം ദുബൈയിലെ പ്രമുഖ സ്വീറ്റ്സ്‌ കമ്പനിയിൽ ജോലി ചെയ്ത നാസർ ജോലി ഉപേക്ഷിച്ച് നാട്ടിൽ സ്ഥിര താമസമാക്കുകയായിരുന്നു.

പരേതയായ ഖദീജയാണ് മാതാവ്. കൂളിയങ്കാലിലെ സമീറയാണ് ഭാര്യ. മക്കളില്ല. പരപ്പയിലെ വ്യാപാരി അഹമ്മദ് കുഞ്ഞി, അസീസ്, റുഖിയ, സുബൈദ, സാജിദ, റസിയ എന്നിവർ സഹോദരങ്ങളാണ്. 

ഇന്ന് രാത്രിയോടെ കൂളിയങ്കാൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിലാണ് മയ്യത്ത് മറവ് ചെയ്യുക.


No comments