Breaking News

'മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്ര ഇളവ് പുനസ്ഥാപിക്കുക': കേരളാ സീനിയർ സിറ്റിസൺ ഫോറം എടത്തോട് യൂണിറ്റ് സമ്മേളനം


എടത്തോട്: കേരളാ സീനിയർ സിറ്റിസൺ ഫോറം (കെ.എസ്.സി.എസ്.) എsത്തോട് യൂനിറ്റ് സമ്മേളനം 17.2. 24 ന് എടത്തോട് സായം പ്രഭാ ഹോമിൽ വെച്ച് നടന്നു. യൂനിറ്റ് പ്രസിഡണ്ട് കെ. ഗംഗാധരൻ്റെ അദ്ധ്യക്ഷതയിൽ ബളാൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ ജോസ ഫ് വർക്കി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്ഥാപക പ്രസിഡണ്ട് ശ്രീ എം.സി.വി. ഭട്ടതിരിപ്പാടിൻ്റേയും, എടത്തോട് യൂനിറ്റ് സ്ഥാപക പ്രസിഡണ്ട് ശ്രീ കെ.എൻ. വാസുവിൻ്റേയും ഫോട്ടോ അനാശ്ചാദനം ശ്രീ. ജോസഫ് വർക്കിയും കെ.എസ്.സി.എസ് പഞ്ചായത്ത് സെക്രട്ടറി പി.ആർ.ശശീധരനും കൂടി നിർവ്വഹിച്ചു. യൂണിറ്റ്‌ സെക്രട്ടറി കൃഷ്ണൻ വി.വി. സ്വാഗതം പറഞ്ഞു. ഭാസ്ക്കരൻനായർ കെ, ആൻറണി പി.ജെ, വിലാസിനി സിസ്റ്റർ, ജിതേഷ് എന്നിവർ സംസാരിച്ചു. കെയർ ഗീവർ ഗീത നന്ദി പറഞ്ഞു. യോഗത്തിൽ മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്ര ഇളവ് പുനസ്ഥാപിക്കുക, പെൻഷൻ തുക വർദ്ധിപ്പിക്കുക, പെൻഷൻ  കുടിശ്ശിക എത്രയും വേഗം നൽകുക എന്നീ പ്രമേയങ്ങൾ സർക്കാരിന് സമർപ്പിച്ചു.

No comments