കാട്ടുപന്നി അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബളാലിലെ വ്യാപാരി ഷിജു പൈങ്ങോട്ടിനെ വ്യാപാരി നേതാക്കൾ സന്ദർശിച്ചു
വെള്ളരിക്കുണ്ട്: കാട്ടുപന്നി അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബളാൽ യൂണിറ്റ് അംഗം ഷിജു പൈങ്ങോട്ടിനെയും, മകളെയും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ വ്യാപാരി നേതാക്കൾ കാഞ്ഞങ്ങാട് ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്, വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ, ബളാൽ യൂണിറ്റ് പ്രസിഡണ്ട് മാധവൻ നായർ, ജനറൽ സെക്രട്ടറി കെ.എം ബഷീർ എന്നിവരാണ് സന്ദർശിച്ചത്
No comments