Breaking News

തീവണ്ടിയിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ റെയിൽവേ ഉദ്യോഗസ്ഥൻ മരണപ്പെട്ടു


പയ്യന്നൂർ: തീവണ്ടിയിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ റെയിൽവേ ഉദ്യോഗസ്ഥൻ മരണപ്പെട്ടു.

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ക്ലർക്ക് ചത്തീസ്ഗഡ് സ്വദേശിയും മംഗലാപുരത്ത് താമസക്കാരനുമായ എ. കുര്യാക്കോസാണ് (48) മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം. താമസസ്ഥലമായ മംഗളൂരുവിലേക്ക് പോകുന്നതിനായി കോയമ്പത്തൂർ- മംഗലാപുരം ട്രെയിനിൽ കയറുന്നതിനിടെയായിരുന്നു അപകടം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ ഇയാളുടെ കൈ അറ്റുപോവുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ രാ ത്രിയോടെയാണ് മരണപ്പെട്ടത്. ഓടിതുടങ്ങിയ വണ്ടി നിർത്തിയശേഷമാണ് കുര്യാക്കോസിനെ പാളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

No comments