Breaking News

ഐഎസിന് വേണ്ടി കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു,റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്


എറണാകുളം: കേരളത്തില്‍ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്.കൊച്ചി എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി1,25,000 പിഴയും വിധിച്ചിട്ടുണ്ട്.നാലു വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവു ചെയ്യും.പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് ഐഎസിന്‍റെ  കേരള ഘടകം ഉണ്ടാക്കി ചാവേർ സ്ഫോടങ്ങൾക്ക് പദ്ധതി ഇട്ടെന്നായിരുന്നു കേസ്..പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നൽകണമെന്നും  പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.ഭീകര സംഘടനയായ ഐഎസിന് വേണ്ടി  കേരളത്തിൽ  ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍  2018 ലാണ്  റിയാസ് അബൂബക്കർ എൻഐഎയുടെ പിടിയിലായത്. ഇയാൾക്കെതിരെ ചുമത്തിയ യു എ പി എ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ്  കോടതിയിൽ തെളിഞ്ഞിട്ടുള്ളത്. ഇയാൾക്കൊപ്പം പിടിയിലായ രണ്ട് പേരെ  കേസിൽ എൻഐഎ മാപ്പ് സാക്ഷി ആക്കിയിരുന്നു

No comments