ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിര ഗുളികകൾ വിതരണം ചെയ്തു
വെള്ളരിക്കുണ്ട് : ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരു വയസിനും 19 വയസിനും ഇടയിലുള്ള 3754 കുട്ടികൾക്ക് വിര ഗുളികകൾ നൽകിയതായി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷിനിൽ വി അറിയിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം വെള്ളരിക്കുണ്ട് നിർമലഗി L P സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് നിർവഹിച്ചു. പഞ്ചായത്ത് അംഗം ബിനു K R അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് സിസ്റ്റർ ടെസി, ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, PHN ഏലിയാമ്മ വർഗീസ്, നിരോഷ, ഷൈനി പ്രസംഗിച്ചു.
No comments