Breaking News

തായന്നൂരിൽ നേത്രപരിശോധനാ , തിമിര ശസ്ത്രക്രിയാ ക്യാമ്പ് ഞായറാഴ്ച


തായന്നൂർ: കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പയ്യന്നൂർ ഐ ഫൗണ്ടേഷൻ & റിസർച്ച് സെൻ്റർ സൂപ്പർ സ്പെഷ്യലിറ്റി കണ്ണാശുപത്രിയുടേയും, സെൻ്റർ ഫോർ റിസർച്ച് & ഡവലപ്മെൻ്റ് (CRD ) യുടേയും, പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്മെൻ്റ് കമ്മിറ്റി (PTDC)യുടേയും സഹകരണത്തോടെ എണ്ണപ്പാറ വില്ലേജ് പ്ലാനിംഗ് കമ്മിറ്റി (VPC) സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനാ , തിമിര ശസ്ത്രക്രിയാ ക്യാമ്പ് ഫെബ്രുവരി 25 ന് ഞായറാഴ്ച തായന്നൂർ സാംസ്കാരിക നിലയത്തിൽ രാവിലെ 10 പത്തുമണി മുതൽ നടക്കും
നേത്രരോഗങ്ങൾ സംബന്ധിച്ച് സംശയ നിവാരണവും, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 30% കിഴിവിൽ കണ്ണടയും , ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ള രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയുംലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.

No comments