Breaking News

പരപ്പ സ്വദേശിയും ആലപ്പുഴയിൽ താമസക്കാരനുമായ യുവാവ് കിണറ്റിൽ വീണ് മരണപ്പെട്ടു


പരപ്പ : പരപ്പ സ്വദേശിയും ആലപ്പുഴയിൽ താമസക്കാരനുമായ യുവാവ് കിണറ്റിൽ വീണ് മരണപ്പെട്ടു.

പരപ്പച്ചാലിലെ ശരീഫ് ( 39 വയസ്സ് ) ആണ് ഇന്നലെ വൈകിട്ട് കായംകുളത്തെ പുതുതായി നിർമിക്കുന്ന വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടെ വീണു മരിച്ചത്. ശരീഫ്  ഒരു മാസം മുമ്പ് പരപ്പയിലെ വീട്ടിൽ വന്നിരുന്നു. കായംകുളത്ത് തന്നെ വിവാഹം കഴിച്ച് സ്ഥിര താമസമാക്കി വരികയാണ്.ഇതിൽ ഒരു കുട്ടിയുണ്ട്. സഹോദരങ്ങൾ... ളാഹിർ (കോൺഗ്രസ്‌ ബൂത്ത് പ്രസിഡന്റ് കമ്മാടം ) ഹാലിദ്.. (U A E) , സുഹറ... കനകപള്ളി , നസീമ... പ്രതിഭാനഗർ ,സാബിറ.. നർക്കിലക്കാട്. മയ്യത്ത് ആലപ്പുഴ പടനിലം മസ്ജിദിൽ ഇന്ന് വൈകിട്ടോടെ  മറവ് ചെയ്യും.

No comments