Breaking News

നിർദ്ധിഷ്ട മജിസ്ട്രേറ്റ് കോടതി വെള്ളരിക്കുണ്ടിൽ അനുവദിക്കണം. ; വെളളരിക്കുണ്ട് താലൂക്ക് അഡ്വക്കേറ്റ്സ് അസോസിയേഷൻ


വെളളരിക്കുണ്ട് : മലയോരമേഖലയിലെ ജനങ്ങൾക്ക് പ്രയോജനകരമായ നിർദ്ധിഷ്ട കോടതി എത്രയും പെട്ടെന്ന് വെളളരിക്കുണ്ട് ആസ്ഥാനമായി പ്രവർത്ത നമാരംഭിക്കണമെന്ന് വെളളരിക്കുണ്ട് താലൂക്ക് അഡ്വക്കേറ്റ്സ് അസോസിയേഷൻ സർക്കാരിനോട് ആവഅശയപ്പെട്ടു. ഇവിടെ കോടതി നില വിൽ വന്നാൽ പനത്തടി, കോടോം ബേളൂർ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ എന്നീ പഞ്ചായത്തിലെ ജനങ്ങൾക്ക പ്രയോജനകരമായും. നിലവിൽ വെളളരിക്കുണ്ട്, രാജപുരം, ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിലെ കക്ഷികൾക്ക് കിലോമീറ്റർ അകലെയുള്ള ഹോസ്ദുർഗ്ഗ്, കാസർഗോഡ് കോടതികളെയാണ് ആശ്രയിക്കുന്നത്. ഇത് സ്ത്രീകൾക്കും അംഗപരി മിതർക്കും വൃദ്ധജനങ്ങൾക്കും ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നു. കോടതികൾ മലയോര നിവാസികൾക്ക് അപ്രാപ്യമായതിനാൽ വ്യവഹാ രത്തിൽ ഏർപ്പെടേണ്ടി വരുന്ന സ്തരീകൾക്കും വൃദ്ധജനങ്ങൾക്കും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

ഭീമനടി ഗ്രാമീണ ന്യായാലയത്തിൽ സ്ഥിരം സർക്കാർ അഭിഭാഷകനെ നിയമിക്കണ മെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഭാരവാഹികളായി താഴെപറയുന്നവരെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് : അഡ്വ. ജോസ് സെബാസ്റ്റ്യൻ

വൈസ് പ്രസിഡണ്ട് : അഡ്വ. സോജൻ ജി കുന്നേൽ

സെക്രട്ടറി : എം. ആർ ശിവപ്രസാദ്

ജോ: സെക്രട്ടറി : കെ. വി സൗഭാഗ്യ ട്രഷറർ പി. വേണുഗോപാലൻ

No comments