Breaking News

ജപ്തിക്കായി നീക്കിവെച്ച സ്ഥലത്തുതിനും മരം മുറിച്ചുമാറ്റിയതായി കേസ്


വെള്ളരിക്കുണ്ട്. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിൽ ജപ്തി നടപടികൾക്കായി നീക്കിവെച്ച സ്ഥലത്ത് നിന്നും റബ്ബർ മരങ്ങൾ മുറിച്ചു കടത്തിയതായി കേസ്.
വെള്ളരിക്കുണ്ട് തഹസിൽദാർ പി.മുരളീധരന്റെ പരാതിയിൽ ബളാൽ സ്വദേശി ഉമേഷ് കുമാറി നെതിരെയാണ് കേസെടുത്തത്. ഹോസ്ദുർഗ് കോടതി ജപ്തി നടപടി സ്വീകരിക്കുന്നതിനായി റവന്യൂ വകുപ്പിനോട് നിർദ്ദേശിച്ച ബളാൽ വില്ലേജിലെ സർവ്വേ നമ്പർ 146 - 4 എ അ ഞ്ചിൽപ്പെട്ട സ്ഥലത്ത് അതിക്രമിച്ചുകയറി റബ്ബർ മരങ്ങൾ മുറി ച്ചുകടത്തിയതിനാണ് ഉമേഷ്കുമാറിനെതിരെ കേസെടുത്തത്. നേരത്തെ ഉമേഷ്കുമാറിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലമാണ് കേസുമായി ബന്ധപ്പെട്ട് കോടതി ജപ്തിചെയ്യാൻ റവന്യൂവകുപ്പിനോട് നിർദ്ദേശം നൽകിയത്.

No comments