Breaking News

മഹിളാ കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ കൊന്നക്കാട് മാവേലി സ്റ്റോറിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി


വെള്ളരിക്കുണ്ട്: മഹിളാ കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ കൊന്നക്കാട് മാവേലി സ്റ്റോറിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ശ്രീമതി മിനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം മുഖ്യപ്രഭാക്ഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ബിന്ദു സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിൻസി ജെയിൻ,മണ്ഡലം പ്രസിഡണ്ട് എം.ജെ. ജോസഫ്, ഡി. സി. സി ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ. വൈസ് ' പ്രസിഡണ്ട് എം രാധാമണി, ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മി തമ്പാൻ, മോൻസി ജോയ്, ജസ്സി ചാക്കോ, ശ്രീജ രാമചന്ദ്രൻ, പത്മാവതി പി. സോഷ്യൽ മീഡിയ ജില്ലാ കോഡിനേറ്റർ ലിബി ജോമോൻ മോളി, ജിൻസിഎന്നിവർ സംസാരിച്ചു. വാർഡ് പ്രസിഡണ്ട് മാർ., േബ്ലാക്ക് ഭാരവാഹികൾ, വാർഡ് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

No comments