Breaking News

വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യാപാരഭവനിൽ ' ഒപ്പരം ' വയോജന സംഗമം സംഘടിപ്പിച്ചു

വെള്ളരിക്കുണ്ട് : പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യാപാരഭവനിൽ വച്ച് വയോജന സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ പദ്മകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, ബളാൽ ഗ്രാമ പഞ്ചായത്ത്‌ അംഗം വിനു കെ.ആർ, ഡോക്ടർ കെർലിൻ പി ജെറോം, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, കേശവൻ നമ്പീശൻ, കുഞ്ഞികണ്ണൻ നായർ പുഴക്കര, ഏലിയാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.ഫോക് ലോർ അവാർഡ് ജേതാവ് സുഭാഷ് അറുകര കലാപരിപാടി അവതരിപ്പിച്ചു.

No comments