Breaking News

വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റ് തീപിടുത്തം ; തക്ക സമയത്തെ രക്ഷാപ്രവർത്തനം ഒഴിവായത് വൻ ദുരന്തം


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റ് തീപിടുത്തം തക്ക സമയത്തെ രക്ഷാപ്രവർത്തനം ഒഴിവായത് വൻ ദുരന്തം ഇന്നലെ സന്ധ്യയോട് കൂടിയാണ് വെള്ളരിക്കുണ്ട് ടൗണിനോട് ചേർന്ന് കിടക്കുന്ന വിമല എസ്റ്റേറ്റിലാണ് വൻ തീപ്പിടുത്തം ഉണ്ടായത്. നാട്ടുകാരുടെയും അധികാരികളുടെയും സമയത്തുള്ള ഇടപെടൽ തീ പുറമേക്ക് പടരാതിരിക്കാൻ സഹായിച്ചു. പെരിങ്ങോത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. കൃഷി സ്ഥലമല്ലാത്തതിനാൽ വലിയ നാശനഷ്ടമില്ല.ഫയർ ഫോഴ്‌സിന് പുറമെ വെള്ളരിക്കുണ്ട് തഹസിൽദാർ, വെള്ളരിക്കുണ്ട് പോലീസ്, ബ്ലോക്ക്‌ മെമ്പർ ഷോബി ജോസഫ് , മുൻ ജനപ്രതിനിധികളായ സി പി ഐ ടോമി, ബിജു തുളുശ്ശേരി, മനോജ്‌  ഒറീത്തയിൽ ,ബെന്നി വിലങ്ങാട്  എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്

No comments