Breaking News

മികച്ച 'വർണ്ണക്കൂട്' പുരസ്ക്കാരം ഈസ്റ്റ് എളേരി ഇരുപത്തിയഞ്ച് അങ്കണവാടിക്ക്


ചിറ്റാരിക്കാൽ: വനിതാ ശിശുവികസന വകുപ്പ് ജില്ലയിലെ മികച്ച കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ ശാരീരകവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട്  അങ്കണവാടി മുഖേന നൽകുന്ന സേവനങ്ങൾക്ക് സ്തുത്യർഹ്യമായ പ്രവർത്തനം കാഴ്ച്ചവെച്ച 2022 -23 വർഷത്തെ മികച്ച വർണ്ണ കൂട്ട് അവാർഡ് പരപ്പ ഐ.സി.ഡി.എസ് പ്രൊജക്ടിലെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സെൻ്റർ നമ്പർ 24 ഇരുപത്തി അഞ്ച് അങ്കണവാടിക്ക് ലഭിച്ചു. അഡോളസെൻ്റ് ക്ലബ്ബുകളിലെ കുട്ടികൾക്കുള്ള പോഷകാഹാര വിതരണം ആരോഗ്യ പോഷണ വിദ്യാഭ്യാസം ജീവിത നൈപുണ്യ വിദ്യാഭ്യാസം നിയമ സാക്ഷരത സ്കിൽ ഡെവലെപ്പ്മെൻ്റ് വനിതാശിശുവകുപ്പിൻ്റെ നിർദ്ദേശങ്ങളിൻമേലുള്ള പ്രവർത്തനങ്ങൾ മറ്റ് വിവിധ വിഷയങ്ങളിൽ മേലുള്ള ബോധവൽക്കരണം എന്നിവയിൽ ഊന്നൽ നൽകിയിട്ടുള്ള പ്രവർനങ്ങൾക്കാണ് ഇരുപത്തിഅഞ്ച് അങ്കണവാടിക്ക് അവാർഡ്  അർഹമായത്.

വനിത ശിശു വികസന വകുപ്പ് അന്താരാഷ്ട വനിതാ ദിനത്തോടനുബന്ധിച്ച് പടന്നക്കാട് ഗുഡ് ഷെപേർഡ് പാസ്റ്ററൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ  കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ കെ.വി സുജാത അങ്കണവാടി വർക്കർ ഷൈജിമോൾ തോമസ്സിന് അവാർഡ് സമ്മാനിച്ചു ജില്ലാ പ്രോഗ്രാം ഓഫീസർ സുധ.സി, സ്വാഗതം പറഞ്ഞു. ജില്ലാ വനിതാശിശു  വികസന ഓഫീസർ ഷിംന വി.എസ് അദ്ധ്യക്ഷത വഹിച്ചു

No comments