Breaking News

പനത്തടിയിൽ അനിയനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ജ്യേഷ്ഠൻ അറസ്റ്റിൽ


രാജപുരം: അനിയനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ജ്യേഷ്ഠൻ അറസ്റ്റിൽ. പനത്തടി കുണ്ടുപ്പള്ളിയിലെ കെ വി നാരായണൻ (45)നെയാണ് ജ്യേഷ്ഠൻ ഗംഗാധരൻ (49) തലക്ക് കല്ല് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

വീട് പണിക്കാവശ്യത്തിനായി വഴിയിൽ കട്ട ഇറക്കിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. ഈ മാസം 28ന് വൈകീട്ടാണ് സംഭവം ഗംഗാധരനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

No comments