Breaking News

മധ്യ വയസ്കനെ ഭാര്യയും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപിച്ചു അമ്പലത്തറ പോലീസ് കേസ് എടുത്തു


ഭാര്യയും സുഹൃത്തും ചേർന്ന് മധ്യവയസ്കനെ തലക്ക് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു പുല്ലൂർ കാട്ടുമാടത്തെ അമ്പാടിയുടെ മകൻ വി ബാബു (65 ) വിനെയാണ് ഭാര്യയും ഇന്ദിരയും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചത്. തന്റെ പേരിലുള്ള വീട്ടിലെ വീട്ടിൽ കയറാൻ ഭാര്യ സമ്മതിക്കാതിരിക്കുകയും വീട്ടിലെ ഷെഡ്ഡിൽ സൂക്ഷിച്ച രേഖകൾ നൽകാതിരിക്കുകയും ചെയ്തതിനെതിരെ പോലീസിൽ പരാതി നൽകിയതിനാണ് ബാബുവിനെ ഭാര്യയും മറ്റൊരാളും ചേർന്ന് ആക്രമിച്ചത് ഭാര്യ ഇന്ദിര വടി കൊണ്ട് തലക്കടിക്കുകയും കൂടെയുണ്ടായിരുന്നയാൾ തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് ബാബുവിന്റെ പരാതി സംഭവത്തിൽ ഇന്ദിരക്കും കൂടെയുണ്ടായിരുന്ന ആൾക്ക് എതിരെ അമ്പലത്തറ പോലീസ് കേസെടുത്തു

No comments