ശബരി കെ റൈസിന്റെ വില്‍പന ഇന്ന് മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭാരത് റൈസിന് ബദലായുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശബരി കെ റൈസിന്റെ വില്‍പന ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും. സപ്ലൈകോ വഴി സബ്‌സിഡിയായി നല്‍കിയിരുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസ് എന്ന രൂപത്തില്‍ വില്‍പന നടത്തുക. ജയ അരി കിലോക്ക് 29 രൂപ, കുറുവ അരി, മട്ട അരി എന്നിവ 30 രൂപ എന്നിങ്ങനെയാണ് വില. 10 കിലോയിലെ ബാക്കി അഞ്ച് കിലോ സപ്ലൈകോയില്‍ നിന്ന് ലഭിക്കും.ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. സപ്ലൈകോയുടെയും ശബരി ബ്രാന്‍ഡ് ഉത്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തില്‍ ശബരി കെ-റൈസ് ബ്രാന്‍ഡഡ് സഞ്ചിയില്‍ വിതരണം ചെയ്യുന്നത്. 10 ലക്ഷം രൂപയില്‍ താഴെയാണ് തുണി സഞ്ചിക്കുള്ള ചെലവ്.സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തില്‍ നിന്നുള്ള തുകയാണ് ഇതിനായി കണ്ടെത്തുകയെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ മന്ത്രി അറിയിച്ചു.
No comments