Breaking News

സൗഭാഗ്യ വനിത സ്വാശ്രയസംഘം കരിന്തളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചമുളക് കൃഷിയുടെ വിളവെടുപ്പ് നടന്നു


നെല്ലിയടുക്കം :  വട്ടക്കല്ല് ഫെയർ ട്രേഡ് അലയൻസ് കേരളയുടെ കാസർഗോഡ് ജില്ലയിലെ സൗഭാഗ്യ വനിത സ്വാശ്രയസംഘം കരിന്തളം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചമുളക് കൃഷിയുടെ വിളവെടുപ്പ് സംഘടന പ്രേമോട്ടർ ജോയി കൊച്ചു പാറ നിർവ്വഹിച്ചു .സംഘടന ചെയർമാൻ സണ്ണിജോസഫ്, ജില്ലാ പ്രസിഡൻ്റ് ഷിജു കൊട്ടാരം ,ജില്ലാകമ്മറ്റി അംഗങ്ങൾ ആയ യോഹനാൻ പനച്ചിയിൽ , റ്റോമ്പി തോമസ് ,സംഘത്തിൻ്റെ ഭാരവാഹികളായ ഷൈന കെ, ഐശ്വര ലക്ഷമി, സ്റ്റാഫ് അംഗങ്ങൾ സനൽകുമാർ , അഭിലാഷ് കെ.കെ സംഘത്തിൻ്റെ മറ്റ് അംഗങ്ങളും സംബന്ധിച്ചു

No comments