Breaking News

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ ഗിരീഷ് പുത്തഞ്ചേരി സ്മാരക പുരസ്‌കാരത്തിന് ഇരിയയിലെ ലാലൂർ വിനോദ് അർഹനായി


ഇരിയ : നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-24 വർഷത്തെ ഗിരിഷ് പുത്തഞ്ചേരി സ്മാരക പുരസ്‌കാരത്തിന് (ഗാനരചന )കവിയും പ്രവാസി എഴുത്തുകാരനുമായ ശ്രീ. ലാലൂർ വിനോദ് അർഹനായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌ മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായ് വർഷംതോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണിത്.


മലയാളത്തിലെ ഗാനരചനാരംഗത്തു നിത്യശോഭയുള്ള അക്ഷരവിസ്മയം തീർത്ത അനുഗ്രഹീത ഗാനരചയിതാവ് ശ്രീ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലുള്ള ഈ അവാർഡിന്,

വളർന്നുവരുന്ന യുവഗാനരചയിതാവും പ്രവാസി എഴുത്തുകാരനുമായ ശ്രീ ലാലൂർ വിനോദിനെ തെരഞ്ഞെടുത്തിരിക്കുന്നത്.


2024 മാർച്ച്‌ 27-ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ (വിവേകാനന്ദ ) ഹാളിൽ നടക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ നിരവധി കലാസാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്.


നിരവധി വർഷങ്ങളായി വിവിധ കലാസാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മകളിൽ കഴിവു തെളിയിച്ച മികച്ച പ്രവാസി എഴുത്തുകാരൻ ആണ് ശ്രീ ലാലൂർ വിനോദ്.

ചെറുതും വലുതുമായ നിരവധി അംഗീകരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

സ്കൂൾ കോളേജ്

പഠനകാലത്തുതന്നെ പ്രൊഫഷണൽ നാടകങ്ങൾക്ക് ഗാനരചന നടത്തി കലാരംഗത്ത് തുടക്കം.

കേരളത്തിലെ ഒട്ടേറെ പ്രശസ്ത നാടകഗ്രൂപ്പുകൾക്കു ഗാനരചന നടത്തി എറണാകുളം കലാചേതനയുടെ സ്ഥിരം ഗാനരചയിതാവായിരിന്നു.

പ്രശസ്ത നാടകസംവിധായകനും സിനിമ സീരിയൽ നടനുമായ ശ്രീ.പയ്യന്നുർ മുരളിയുടെ അടുത്ത ബന്ധുകൂടിയാണ് ശ്രീ.ലാലൂർ വിനോദ്.

സുപ്രസിദ്ധ എഴുത്തുകാരൻ ശ്രീ.ദിനേശ് പള്ളത്ത്, ശ്രീ.പയ്യന്നുർ മുരളി എന്നിവരാണ് ഈ രംഗത്തേയ്ക്ക് കൈപിടിച്ചു ഉയർത്തിയത്.

ഇന്ന് മലയാള മനോരമ, സർഗം മ്യൂസിക് തുടങ്ങിയ നിരവധി കമ്പനികൾക്കുവേണ്ടി നിരവധി സംഗീത ആൽബങ്ങൾക്ക്‌ ഗാനരചന നിർവഹിച്ചിട്ടുണ്ട്.

ഭക്തിഗാനം,സീരിയൽ ഗാനങ്ങൾ,നാടകഗാനങ്ങൾ എന്നീ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രീ. ലാലൂർ വിനോദിന് കഴിഞ്ഞിട്ടുണ്ട്.

വളരെ അനായാസം സന്ദർഭത്തിന് അനുയോജ്യമായ വരികൾ എഴുതാൻ കഴിവുണ്ട് ഈ പ്രവാസി എഴുത്തുകാരന്..


അബുദാബി മലയാളി അസോസിയേഷൻ പുരസ്‌കാരം,

നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌ എ.അയ്യപ്പൻ സ്മാരക പുരസ്‌കാരം തുടങ്ങിയവ

മുൻവർഷങ്ങളിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി സാഹിത്യ ഗ്രൂപ്പുകളിൽ നടത്തിയിട്ടുള്ള

കവിതാമത്സരങ്ങളിൽ ഒട്ടേറെ തവണ മികച്ച കവിതകയ്ക്കുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

പല കവിതകളും വീഡിയോ ഓഡിയോ രൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

യൂ എ യി ലെ നിരവധി കലാസാഹിത്യ ഗ്രൂപ്പുകളിൽ

സജീവ സാന്നിധ്യമാണ് ശ്രീ ലാലൂർ വിനോദ്. വൈപ്പിൻ സുരേന്ദ്രൻ മാഷ്,സെബി നായമ്പലം, ജോബി എറണാകുളം,

ഹരിമുരളി ഉണ്ണികൃഷ്ണൻ,

കെ.എം.ഉദയൻ. ടി.എസ്.രാധാകൃഷ്ണൻ, ശ്രീ.കാഞ്ഞങ്ങട് രാമചന്ദ്രൻ, മനോജ്‌ കാഞ്ഞങ്ങാട്, വിജയകുമാർ ചമ്പത്ത് എന്നിവരുടെ സംഗീതത്തിൽ തൂലിക ചലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

കാസറ്റുയുഗം

തീരുന്നതുവരെ നിരവധി ഭക്തിഗാന ആൽബങ്ങൾക്കുവേണ്ടി എഴുതിയിട്ടുണ്ട്.


ഇപ്പോൾ അബുദാബിയിൽ

ഒരു ഓയിൽ കമ്പനിയിൽ ജോലി നോക്കുന്നതോടൊപ്പം തന്റെ എഴുത്തിലും വ്യാപൃതനാണ്

ശ്രീ. ലാലൂർ വിനോദ്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്

ഇരിയ ലാലൂർ

എന്ന പ്രദേശത്തു ജനിച്ച അദ്ദേഹം ഇപ്പോൾ എറണാകുളത്തു പാലാരിവട്ടത്താണ് സ്ഥിരതാമസം.

No comments