Breaking News

മറവിരോഗമുള്ള മധ്യവയസ്ക്കന്റെ സ്വർണ്ണമോതിരം തട്ടിയെടുത്ത അയൽവാസി അറസ്റ്റിൽ


കാഞ്ഞങ്ങാട്: മറവിരോഗമുള്ള മധ്യവയസ്ക്കന്റെ മുക്കാൽ പവനിലധികം തൂക്കം വരുന്ന സ്വർണ്ണമോതിരം തട്ടിയെടുത്ത അയൽവാസി അറസ്റ്റിൽ. അജാനൂർ ആവിക്കൽ മുട്ടുന്തല ഹൗസിൽ എം.ശശിധരന്റെ (66) കയ്യിലണിഞ്ഞിരുന്ന സ്വർണ്ണമോതിരം തട്ടിയെടുത്ത അയൽവാസി പ്രകാശൻ (45) ആണ് അറസ്റ്റിലായത്.

ശശിധരന്റെ മകൻ എം.സജേഷ് ഗൾഫിൽ നിന്നും നാട്ടിലെത്തി പിതാവിന്റെ കയ്യിൽ അണിയിച്ച മോതിരമാണ് കഴിഞ്ഞ വ്യാഴാഴ്ച കാണാതായത്. വൈകീട്ട് മൂന്നരക്കും മൂന്നേ മുക്കാലിനും ഇടയിലാണ് മോതിരം നഷ്ടമായത്. ഈ സമയത്ത് പ്രകാശൻ ശശിധരന്റെ വീട്ടിലുണ്ടായിരുന്നു.

മോതിരം മോഷണം പോയതിന് പിന്നാലെ സജേഷ് പ്രകാശനെ നിരീക്ഷിച്ചു വരികയായിരുന്നു. സജേഷ് തന്നെയാണ് പ്രകാശനെ പിടികൂടി ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് പോലീസ് ചോദ്യം ചെയ് തോടെ മോഷ്ടിച്ചതായി സമ്മതിച്ചു. മോതിരം കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപത്തെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി പ്രകാശന്റെ മൊഴിയു ടെ അടിസ്ഥാനത്തിൽ ജ്വല്ലറിയിൽ നിന്നും മോഷണ മുതൽ കണ്ടെടുത്തു. അറസ്റ്റുചെയ്ത പ്രകാശനെ ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തു.

No comments