Breaking News

ചന്തയിൽ തീപിടുത്തം; ഒരാൾ വെന്തു മരിച്ചു


വയനാട് :സുൽത്താൻ ബത്തേരി ചുള്ളിയോട് ചന്തയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്‌കരനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടാത് ഹരിത കർമ സേനാംഗങ്ങൾ സൂക്ഷിച്ച മാലിന്യ ശേഖരത്തിന് തീ പിടിക്കുകയായിരുന്നു. ഇതിന് സമീപത്തുള്ള ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്‌കരൻ.

No comments