Breaking News

മുട്ട് വേദനയിൽ നിന്ന് സമ്പൂർണ്ണ മോചനം ചീമേനി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഇനി പരസഹായമില്ലാതെ നടക്കാം..!


കാഞ്ഞങ്ങാട് : തേയ്മാനവും സന്ധിവാതവും മൂലം വർഷങ്ങളായി മുട്ട് വേദന കൊണ്ട്  ദുരിതത്തിലായ വീട്ടമ്മയ്ക്ക്  ഐഷാൽ മെഡിഡിറ്റിയിൽ നടന്ന സമ്പൂർണ്ണ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെ മോചനം.

ചീമേനി സ്വദേശിയായ 62കാരിക്കാണ് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

20 വർഷത്തിലധികമായി മുട്ട് വേദന അനുഭവിക്കുന്ന ഇവർ പലയിടത്തായി വിവിധ രീതിയിലുള്ള ചികിത്സ തേടിയെങ്കിലും വേദനയിൽ നിന്ന് ശാശ്വതമായ മോചനം ലഭിച്ചിരുന്നില്ല. ഈയിടെയായി വേദന അസഹീനമായത് മൂലം ഡോക്ടറെ കണ്ട ഇവർക്ക്, ഡോക്ടർമാർ സമ്പൂർണ്ണ മുട്ട് മാറ്റി വെക്കൽ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഐഷാൽ മെഡിസിറ്റിയിലെ ഓർത്തോ & ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗത്തിന് കീഴിൽ ഈ മാസം 22 തിയ്യതി ശസ്ത്രക്രിയക്ക് വിധേയമായ  ഇവർ രണ്ടാമത്തെ ദിവസം മുതൽ സ്റ്റിക്കിന്റെ സഹായത്തോടെ നടക്കുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾക്കുളിൽ തന്നെ യാതൊന്നിന്റെയും സഹായമില്ലാതെ ഒറ്റയ്ക്ക് നടക്കാൻ ഇവർക്ക് സാധിക്കുമെന്നും, സർജറി പൂർണ്ണ വിജയമായിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.


ഇത്തരം കാലപ്പഴക്കവും സങ്കീർണ്ണവുമായ  ശസ്ത്രക്രിയകൾ, ഐഷാൽ മെഡിസിറ്റിയിലെ ഓർത്തോ & ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗത്തിന് കീഴിൽ അന്തരാഷ്ട്രനിലവാരത്തിൽ നിർമ്മിച്ച  മോഡേൺ ഓർത്തോ ഓ.ടി യിൽ വെച്ച്‌  വളരെ സുരക്ഷിതമായി കാഞ്ഞങ്ങാട് വെച്ച് തന്നെ നടത്താൻ സാധിക്കുമെന്ന് ഐഷാൽ മെഡിസിറ്റി മാനേജ്‌മന്റ് അറിയിച്ചു.

No comments