Breaking News

പൊതു തെരഞ്ഞെടുപ്പ് ; കാസർകോട് ലോക്‌സഭാ മണ്ഡലം അച്ചടിശാലകൾ സത്യവാങ് മൂലം നൽകണം


കാസർകോട് :2024 പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ലോകസഭാ നിയോജക മണ്ഡലത്തിലെ ഏതെങ്കിലും സ്ഥാനാര്‍ത്ഥിമാരോ അവരുടെ ഏജന്റുമാരോ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി മറ്റാരെങ്കിലുമോ പൊളിറ്റിക്കല്‍ പാര്‍ട്ടികളോ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ പ്രിന്റ് ചെയ്യാന്‍ സമീപിക്കുന്ന പക്ഷം പ്രന്റിംഗ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്ന് ഒരു സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടതും (പരിചിതരായ രണ്ട് വ്യക്തികള്‍ സാക്ഷ്യപ്പെടുത്തിയത്) പ്രിന്റ് ചെയ്യുന്ന പ്രചരണ സാമഗ്രികളില്‍, പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും, മേല്‍ വിലാസവും, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തേണ്ടതുമാണ്. കൂടാതെ അവയുടെ 4 കോപ്പിയും സത്യവാങ്ങ്മൂലത്തിന്റെ പകര്‍പ്പും, പ്രസ്സ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുമതലയുളള അസിസ്റ്റന്റ് എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വെര്‍ക്കോ, കാസര്‍കോട് ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌പെന്റിച്ചര്‍ നോഡല്‍ ഓഫീസര്‍ക്കോ മൂന്ന് ദിവസത്തിനകം കൈമാറേണ്ടതുമാണ്. അത് പാലിക്കാത്ത അച്ചടി ശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുളള നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്റിച്ചര്‍ നോഡല്‍ ഓഫീസര്‍ വി. ചന്ദ്രൻ  അറിയിച്ചു.

No comments