Breaking News

കുമ്പളയിൽ പ്രവാസിയുടെ വീട് കുത്തി തുറന്ന് 25 പവൻ സ്വർണവും വിദേശ കറൻസിയും കവർന്നു


വീട്ടുകാര്‍ കുടുംബസമേതം സഹോദരിയുടെ വീട്ടില്‍ നോമ്പു തുറക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സികളും കവര്‍ച്ച ചെയ്തു. ചൊവ്വാഴ്ച രാവിലെ കുടുബം തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസിയായ ശാന്തിപ്പള്ളത്തെ സുബൈറിന്റെ വീട്ടിലാണ് കവര്‍ച്ച. കുമ്പള സി.ഐ വിജയിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

No comments